വെള്ളം കയറിയ കൃഷി സ്ഥലം ജനപ്രതിനിധികൾ സന്ദർശിച്ചു

പെരുമ്പാവൂര്‍: നടൻ ജയറാം കൂവപ്പടി പഞ്ചായത്തിലെ തോട്ടുവയില്‍ നടത്തുന്ന ആനന്ദ് ഫാം ഹൗസി‍ൻെറ താഴ്ന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ വെള്ളം കയറി. മൂന്ന് ഏക്കര്‍ സ്ഥലത്തെ പുല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. സമീപ പ്രദേശങ്ങളിലെ കര്‍ഷകരുടെ ആയിരക്കണക്കിന് വെട്ടാറായ ഏത്തവാഴകളും വെള്ളത്തിനടിയിലാണ്. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍, വാര്‍ഡ് മെംബര്‍ ബിന്ദു കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. em pbvr 2 Visit തോട്ടുവ ആനന്ദ് ഫാം ഹൗസിന് സമീപത്തെ വെള്ളം കയറിയ സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബുവി‍ൻെറ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.