ജലനിരപ്പ് താഴ്ന്നത് തീരമേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി

കാലടി: പെരിയാറില്‍ . കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയുണര്‍ത്തിയിരുന്നു. കാലടി മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. പെരിയാറി‍ൻെറ കൈവഴികളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ പള്ളുപ്പേട്ട, ആറാട്ടു കടവ് എന്നിവിടങ്ങളില്‍ വെള്ളം കയറിയത് ഇറങ്ങിത്തുടങ്ങി. മുളങ്കുഴി പെരുംതോട് പാലവും മുങ്ങിയ നിലയിലായിരുന്നു. ഇവിടെയും വെള്ളം ഇറങ്ങിത്തുടങ്ങി. മഞ്ഞപ്ര പഞ്ചായത്തിലെ കുഴിയംപാടം, മുളരിപ്പാടം, വള്ളിയ്ക്കാതോട് എന്നിവിടങ്ങളിൽ കയറിയ വെള്ളവും ഇറങ്ങി. എന്നാല്‍, കാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചെങ്ങല്‍ തോടിനോട് ചേര്‍ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശ്രീമൂലനഗരം പഞ്ചായത്തില്‍ പെരിയാറി‍ൻെറ കൈവഴിയായ തൊണ്ടിക്കടവിലൂടെ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. വെള്ളിയാഴ്ച കാലടി മേഖലയില്‍ മഴക്ക്​ ശമനമുണ്ടായതും ജനങ്ങള്‍ക്ക് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.