ആലുവ: വെള്ളിയാഴ്ച പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായില്ല. പകൽ മഴ മാറി നിന്നിട്ടും പുഴയിലെ വെള്ളത്തിൽ വലിയ കുറവൊന്നും ഉണ്ടായില്ല. അതിനാൽ തന്നെ തീരപ്രദേശങ്ങളിൽ ആശങ്ക തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ മൂന്ന് മീറ്റർ കാണിച്ച ജലനിരപ്പ് തന്നെയാണ് സന്ധ്യക്കും ഉണ്ടായത്. വ്യാഴാഴ്ച രാത്രിയിലെ ജല നിരപ്പിനേക്കാൾ കുറച്ചു മാത്രമാണ് താഴ്ന്നത്. അതിനാൽ തന്നെ മണപ്പുറം ക്ഷേത്രത്തിൻെറ ഭൂരിഭാഗവും വെള്ളത്തിനടിയിൽ തന്നെയാണ്. പുഴയിൽ കാര്യമായ ഒഴുക്കുണ്ടായിരുന്നില്ല. അതാണ് ജലനിരപ്പ് കാര്യമായി കുറയാതിരുന്നതിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.