കളമശ്ശേരി: വിവിധ കോഴ്‌സുകളിലെ 1167 അവസാനവര്‍ഷ വിദ്യാർഥികള്‍ക്ക് കാമ്പസ് പ്ലേസ്മെന്റിലൂടെ ഉയര്‍ന്ന കമ്പനികളില്‍ ജോലി നേടിക്കൊടുത്ത്, റെക്കോഡ് നേട്ടവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഐ.ടി കമ്പനികളും മറ്റ് പ്രധാന കമ്പനികളും കുസാറ്റില്‍നിന്ന് ഉയര്‍ന്ന ശമ്പള പാക്കേജില്‍ വിദ്യാർഥികളെ തെരഞ്ഞെടുത്തതിനാല്‍ ഈ വര്‍ഷം പ്ലേസ്മെന്റുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന ഉണ്ടായതായി അധികൃതർ പറഞ്ഞു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജായി ലഭിച്ചത് പ്രതിവര്‍ഷം 55 ലക്ഷം രൂപയും ഏറ്റവും കുറഞ്ഞത് 4.7 ലക്ഷം രൂപയുമാണ്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, ഐ.ബി.എം, ആമസോണ്‍, ബൈജൂസ് എന്നിവയുള്‍പ്പെടെ 150ലധികം കമ്പനികളിലേക്കാണ് കുസാറ്റില്‍നിന്നുള്ള വിദ്യാർഥികളെ ഇത്തവണ റിക്രൂട്ട് ചെയ്തത്. പ്ലേസ്‌മെന്‍റ് പ്രക്രിയ തുടങ്ങി രണ്ടാഴ്ചക്കുള്ളില്‍ 2023 ബാച്ചിലെ 94 വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചു. അവരില്‍ അഞ്ചുപേര്‍ക്ക് 25 ലക്ഷം രൂപ ശമ്പള പാക്കേജിലാണ് നിയമനം ലഭിച്ചത്. അഞ്ച് വിദ്യാർഥികള്‍ക്ക് പ്രതിമാസം 98,000 രൂപ സ്‌റ്റൈപൻഡോടെ പ്രമുഖ അന്താരാഷ്ട്ര കമ്പനിയില്‍ ഇന്‍റേണ്‍ഷിപ് ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്ലേസ്മെന്റുകള്‍ നേടുക വഴി 1500ലധികം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടുമെന്നാണ് സര്‍വകലാശാല പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.