Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാമ്പസ്...

കാമ്പസ് പ്ലേസ്‌മെന്‍റ്​: റെക്കോഡ്​ നേട്ടവുമായി കൊച്ചി സര്‍വകലാശാല

text_fields
bookmark_border
കളമശ്ശേരി: വിവിധ കോഴ്‌സുകളിലെ 1167 അവസാനവര്‍ഷ വിദ്യാർഥികള്‍ക്ക് കാമ്പസ് പ്ലേസ്​മെന്‍റിലൂടെ ഉയര്‍ന്ന കമ്പനികളില്‍ ജോലി നേടിക്കൊടുത്ത്, റെക്കോഡ്​ നേട്ടവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഐ.ടി കമ്പനികളും മറ്റ്​ പ്രധാന കമ്പനികളും കുസാറ്റില്‍നിന്ന് ഉയര്‍ന്ന ശമ്പള പാക്കേജില്‍ വിദ്യാർഥികളെ തെരഞ്ഞെടുത്തതിനാല്‍ ഈ വര്‍ഷം ​പ്ലേസ്മെന്‍റു​കളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന ഉണ്ടായതായി അധികൃതർ പറഞ്ഞു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജായി ലഭിച്ചത് പ്രതിവര്‍ഷം 55 ലക്ഷം രൂപയും ഏറ്റവും കുറഞ്ഞത് 4.7 ലക്ഷം രൂപയുമാണ്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, ഐ.ബി.എം, ആമസോണ്‍, ബൈജൂസ് എന്നിവയുള്‍പ്പെടെ 150ലധികം കമ്പനികളിലേക്കാണ് കുസാറ്റില്‍നിന്നുള്ള വിദ്യാർഥികളെ ഇത്തവണ റിക്രൂട്ട് ചെയ്തത്. പ്ലേസ്‌മെന്‍റ്​ പ്രക്രിയ തുടങ്ങി രണ്ടാഴ്ചക്കുള്ളില്‍ 2023 ബാച്ചിലെ 94 വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചു. അവരില്‍ അഞ്ചുപേര്‍ക്ക് 25 ലക്ഷം രൂപ ശമ്പള പാക്കേജിലാണ് നിയമനം ലഭിച്ചത്. അഞ്ച്​ വിദ്യാർഥികള്‍ക്ക് പ്രതിമാസം 98,000 രൂപ സ്‌റ്റൈപൻഡോടെ പ്രമുഖ അന്താരാഷ്ട്ര കമ്പനിയില്‍ ഇന്‍റേണ്‍ഷിപ് ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്ലേസ്​മെന്‍റുകള്‍ നേടുക വഴി 1500ലധികം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടുമെന്നാണ് സര്‍വകലാശാല പ്രതീക്ഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story