ആലുവ: എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. കൺവീനർ എ.എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കക്ഷിനേതാക്കളായ എ.പി. ഉദയകുമാർ, വി.സലീം, എ. ഷംസുദ്ദീൻ, പി.എം. റഷീദ്, കെ.പി. ഷാജി, ഹുസൈൻ കുന്നുകര, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു. മണപ്പുറം നടപ്പാല നിർമാണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ നടന്നുവരുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. വാചകക്കസർത്ത് കാട്ടാതെ മാന്യമായി രാജിവെക്കാൻ എം.എൽ.എ തയാറാവണമെന്നും അല്ലാത്തപക്ഷം ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.