പോരുന്നോ, മൂന്നാറിലെ തണുപ്പിലേക്ക് സൈക്കിൾ ചവിട്ടാം!

തൊടുപുഴ: തൃപ്പൂണിത്തുറയിൽനിന്ന്​ മൂന്നാറി​ൻെറ തണുപ്പിലേക്ക്​ സൈക്കിൾ യാത്രക്ക്​ അവസരമൊരുങ്ങുന്നു. സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സ് നാലാം വർഷത്തിലേക്കു കടക്കുന്നതി​ൻെറ ഭാഗമായി ഡി.ടി.പി.സി ഇടുക്കി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, മൂന്നാർ ഡെസ്​റ്റിനേഷൻ മേക്കേഴ്‌സ്, കൊംപാൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ്​ യാത്ര സംഘടിപ്പിക്കുന്നത്​. 2019ലും മൂന്നാറിലേക്ക്​ സൈക്കിൾ ​സഞ്ചാരം നടത്തിയിരുന്നു.
സൈക്കിൾ പാതക്ക്​ വേണ്ടിയും സൈക്കിൾ യാത്ര ജനകീയമാക്കാനും കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിങ്​ സൗഹൃദ സംസ്ഥാനമാക്കാനുമായാണ്​ യാത്ര സംഘടിപ്പിക്കുന്നതെന്നു പെഡൽ ഫോഴ്സ് സ്ഥാപക ചെയർമാൻ ജോബി രാജു പറഞ്ഞു. ഡിസംബർ 13ന് പുലർച്ച തൃപ്പൂണിത്തുറ ഹിൽ പാലസ് ഹോട്ടലിൽനിന്ന്​ കോവിഡ് സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചു ആരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നാറിലെത്തും.
യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടി ഷർട്ട്​, മൂന്നാർ ആംബർ ഡേൽ, ഫ്രാഗ്രൻറ്​ നേച്വർ എന്നീ റിസോർട്ടുകളിൽ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. മൂന്നുദിവസംകൊണ്ട് 300 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര 15ന് വൈകീട്ട് തൃപ്പൂണിത്തുറയിൽ തിരിച്ചെത്തും. 18നു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും യാത്രയിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന 15 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്​റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 98475 33898.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.