പി.എഫ് കേസിൽനിന്ന്​ കേന്ദ്രസർക്കാർ പിന്മാറണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊച്ചി: ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേരള ഹൈകോടതിയും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായ വിധിപറഞ്ഞത് മറികടക്കാൻ കേന്ദ്രസർക്കാർ നേരിട്ട് സുപ്രീംകോടതിയിലെ ഹരജി സമർപ്പിച്ചത് പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഓൾ ഇന്ത്യ ഇ.പി.എഫ് മെംബേഴ്​സ് ആൻഡ് പെൻഷനേഴ്​സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ്​ ജോർജ് സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു. കെ.പി. ബേബി, കെ.എ. റഹ്​മാൻ, പി.ജെ. തോമസ്, വിജിലൻ ജോൺ, സുരേഷ് ബാബു, ജയമോഹൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.