കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയമിച്ച ജെ.ബി. കോശി കമീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സൻെറ്. തോമസിലെത്തി മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ ആർച്ബിഷപ് ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ് തോമസ് തറയിൽ, മെംബർ ബിഷപ് ജോസഫ് പാംബ്ലാനി, ബിഷപ് ടോണി നീലങ്കാവിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ െവച്ച് സീറോമലബാർസഭയുടെ നിവേദനം മേജർ ആർച്ബിഷപ്പിൻെറ സാന്നിധ്യത്തിൽ ആർച്ബിഷപ് ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ. ബി. കോശിക്ക് സമർപ്പിച്ചു. തൃശൂർ അതിരൂപതയിൽ പ്രവർത്തിക്കുന്ന പറോക്ക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഗവേഷണ പഠന റിപ്പോർട്ടും കമീഷന് സമർപ്പിച്ചു. സീറോമലബാർസഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമീഷൻെറ നേതൃത്വത്തിലാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.