Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെ.ബി. കോശി കമീഷൻ...

ജെ.ബി. കോശി കമീഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

text_fields
bookmark_border
കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന്​ സംസ്ഥാന സർക്കാർ നിയമിച്ച ജെ.ബി. കോശി കമീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സൻെറ്​. തോമസിലെത്തി മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമീഷൻ അംഗങ്ങളായ ഡോ. ക്രിസ്​റ്റി ഫെർണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാൻ ജസ്​റ്റിസ് ജെ.ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ ആർച്ബിഷപ് ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ് തോമസ് തറയിൽ, മെംബർ ബിഷപ് ജോസഫ് പാംബ്ലാനി, ബിഷപ് ടോണി നീലങ്കാവിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്ന്​ നടന്ന പൊതുസമ്മേളനത്തിൽ ​െവച്ച് സീറോമലബാർസഭയുടെ നിവേദനം മേജർ ആർച്ബിഷപ്പി​ൻെറ സാന്നിധ്യത്തിൽ ആർച്ബിഷപ് ആൻഡ്രൂസ് താഴത്ത് ജസ്​റ്റിസ് ജെ. ബി. കോശിക്ക്​ സമർപ്പിച്ചു. തൃശൂർ അതിരൂപതയിൽ പ്രവർത്തിക്കുന്ന പറോക്ക് ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ഗവേഷണ പഠന റിപ്പോർട്ടും കമീഷന് സമർപ്പിച്ചു. സീറോമലബാർസഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമീഷ​ൻെറ നേതൃത്വത്തിലാണ് തയാറാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story