സംസ്ഥാന വിത്തുൽപാദനകേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്​റ്റ്​ കേന്ദ്രമാക്കും -കൃഷിമന്ത്രി

ആലുവ: തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്​റ്റ്​ കേന്ദ്രമാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കുമെന്ന്​ മന്ത്രി പി. പ്രസാദ്. വിത്തുൽപാദന കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാകും. ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സംയോജിത കൃഷിക്ക് അനുകൂലമായ പ്രദേശമാണ് ആലുവയിലേതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചേറ്റാടി നെല്ലി​ൻെറ ഞാറ് കുത്തൽ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു. അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ല കൃഷി ഓഫിസർ ഷീല പോൾ, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദ്, കൃഷി വകുപ്പ് അസി. സെക്രട്ടറി ലിസി മോൾ ജെ. വടക്കൂട്ട് എന്നിവർ സംബന്ധിച്ചു. ക്യാപ്ഷൻer yas2 seed farm ആലുവ തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ചേറ്റാടി നെല്ലി​ൻെറ ഞാറ് കുത്തൽ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.