Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:10 AM GMT Updated On
date_range 23 Nov 2021 12:10 AM GMTസംസ്ഥാന വിത്തുൽപാദനകേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കും -കൃഷിമന്ത്രി
text_fieldsbookmark_border
ആലുവ: തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ്. വിത്തുൽപാദന കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാകും. ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സംയോജിത കൃഷിക്ക് അനുകൂലമായ പ്രദേശമാണ് ആലുവയിലേതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചേറ്റാടി നെല്ലിൻെറ ഞാറ് കുത്തൽ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു. അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ല കൃഷി ഓഫിസർ ഷീല പോൾ, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദ്, കൃഷി വകുപ്പ് അസി. സെക്രട്ടറി ലിസി മോൾ ജെ. വടക്കൂട്ട് എന്നിവർ സംബന്ധിച്ചു. ക്യാപ്ഷൻer yas2 seed farm ആലുവ തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ചേറ്റാടി നെല്ലിൻെറ ഞാറ് കുത്തൽ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story