വിമാനത്താവളത്തിലെ ടാക്സിക്കാർ രാഷ്​ട്രീയ യൂനിയനുകളെ ഒഴിവാക്കുന്നു

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർ രാഷ്​ട്രീയ പാർട്ടികളുടെ തൊഴിലാളി യൂനിയനുകൾ വേണ്ടെന്നുവെക്കുന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളിൽ അംഗങ്ങളായവരാണ് സിയാൽ ടാക്സി ബെനഫിഷറീസ് ഓർഗനൈസേഷൻ എന്നപേരിൽ പുതിയ സംഘടന രൂപവത്കരിച്ചത്. എല്ലാവർക്കും ഇതിൽ പ്രവർത്തിക്കാമെന്നും എന്നാൽ, ഏതെങ്കിലും രാഷ്​ട്രീയ നിറം സംഘടനക്കുണ്ടാകില്ലെന്നും ഭാരവാഹികളായ ടി.വൈ. എൽദോ, വിനോദ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിഞ്ഞവർക്കാണ് ടാക്സി പെർമിറ്റ് വിമാനത്താവള കമ്പനി നൽകിയത്. 20 വർഷത്തിലേറെയായി വിവിധ ട്രേഡ് യൂനിയനുകളുടെ കീഴിൽ അണിനിരന്നിട്ടും കാര്യമായി പല പ്രശ്നങ്ങളിലും ഇടപെടാൻ കഴിഞ്ഞിട്ടില്ല. അറുനൂറോളം ടാക്സിക്കാരാണ് വിമാനത്താവളത്തിലുള്ളത്. ഇതിൽ നാന്നൂറിലേറെ പേർ ഇതിനകം പുതിയ സ്വതന്ത്ര സംഘടനയിൽ അംഗത്വമെടുത്തു. എൽദോ യോഹന്നാൻ, പി.എ. ഡേവിസ്, കെ.പി. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.