Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:06 AM GMT Updated On
date_range 30 Nov 2021 12:06 AM GMTവിമാനത്താവളത്തിലെ ടാക്സിക്കാർ രാഷ്ട്രീയ യൂനിയനുകളെ ഒഴിവാക്കുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി യൂനിയനുകൾ വേണ്ടെന്നുവെക്കുന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളിൽ അംഗങ്ങളായവരാണ് സിയാൽ ടാക്സി ബെനഫിഷറീസ് ഓർഗനൈസേഷൻ എന്നപേരിൽ പുതിയ സംഘടന രൂപവത്കരിച്ചത്. എല്ലാവർക്കും ഇതിൽ പ്രവർത്തിക്കാമെന്നും എന്നാൽ, ഏതെങ്കിലും രാഷ്ട്രീയ നിറം സംഘടനക്കുണ്ടാകില്ലെന്നും ഭാരവാഹികളായ ടി.വൈ. എൽദോ, വിനോദ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിഞ്ഞവർക്കാണ് ടാക്സി പെർമിറ്റ് വിമാനത്താവള കമ്പനി നൽകിയത്. 20 വർഷത്തിലേറെയായി വിവിധ ട്രേഡ് യൂനിയനുകളുടെ കീഴിൽ അണിനിരന്നിട്ടും കാര്യമായി പല പ്രശ്നങ്ങളിലും ഇടപെടാൻ കഴിഞ്ഞിട്ടില്ല. അറുനൂറോളം ടാക്സിക്കാരാണ് വിമാനത്താവളത്തിലുള്ളത്. ഇതിൽ നാന്നൂറിലേറെ പേർ ഇതിനകം പുതിയ സ്വതന്ത്ര സംഘടനയിൽ അംഗത്വമെടുത്തു. എൽദോ യോഹന്നാൻ, പി.എ. ഡേവിസ്, കെ.പി. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story