കൊച്ചി: സംസ്ഥാന നിയമപരിഷ്കരണ കമീഷൻ ൈക്രസ്തവ വിവാഹ നിയമ നിർമാണത്തിനുവേണ്ടി ബില്ല് തയാറാക്കിയത് ദുരുദ്ദേശ്യപരമാണെന്ന് കെ.സി.ബി.സി. ഇതുവരെ ൈക്രസ്തവർ ആരും തന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരൻെറ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് നീക്കം. ൈക്രസ്തവ സമൂഹത്തിൻെറ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിൻെറ പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2021-23ലെ സിനഡിൻെറ പശ്ചാത്തലത്തിൽ കേരള കത്തോലിക്കസഭയിൽ നവീകരണവർഷങ്ങൾ ആചരിക്കാൻ കെ.സി.ബി.സിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. 'സിനഡാത്മകതയും സഭ നവീകരണവും 2022-25' എന്ന പേരിലാണ് ഈ ആചരണം. മുല്ലപ്പെരിയാർ ഡാമിൻെറ സുരക്ഷയെക്കുറിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. അതിന് നടപടി സത്വരമായി സ്വീകരിക്കണം. പൗരോഹിത്യ സുവർണ ജൂബിലിയുടെ നിറവിലായ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് വിൻെസൻറ് സാമുവൽ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.