Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightൈക്രസ്​തവ വിവാഹ നിയമ​...

ൈക്രസ്​തവ വിവാഹ നിയമ​ ബിൽ ദുരുദ്ദേശ്യപരം​ -കെ.സി.ബി.സി

text_fields
bookmark_border
കൊച്ചി: സംസ്ഥാന നിയമപരിഷ്കരണ കമീഷൻ ൈക്രസ്​തവ വിവാഹ നിയമ നിർമാണത്തിനുവേണ്ടി ബില്ല് തയാറാക്കിയത് ദുരുദ്ദേശ്യപരമാണെന്ന്​ കെ.സി.ബി.സി. ഇതുവരെ ൈക്രസ്​തവർ ആരും തന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗര​ൻെറ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് നീക്കം. ൈക്രസ്​തവ സമൂഹത്തി​ൻെറ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിൻെറ പിന്നിലുണ്ടെന്ന്​ സംശയിക്കുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. ഫ്രാൻസിസ്​ മാർപാപ്പ പ്രഖ്യാപിച്ച 2021-23ലെ സിനഡിൻെറ പശ്ചാത്തലത്തിൽ കേരള കത്തോലിക്കസഭയിൽ നവീകരണവർഷങ്ങൾ ആചരിക്കാൻ കെ.സി.ബി.സിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. 'സിനഡാത്​മകതയും സഭ നവീകരണവും 2022-25' എന്ന പേരിലാണ്​ ഈ ആചരണം. മുല്ലപ്പെരിയാർ ഡാമിൻെറ സുരക്ഷയെക്കുറിച്ച്​ ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. അതിന്​ നടപടി സത്വരമായി സ്വീകരിക്കണം. പൗരോഹിത്യ സുവർണ ജൂബിലിയുടെ നിറവിലായ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് വിൻ​െസൻറ് സാമുവൽ എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story