കോട്ടയം: രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ നടത്തുന്ന സെമിനാറുകൾ/ കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെട്ട ഗവേഷണ വിദ്യാർഥികൾക്ക് മഹാത്മാഗാന്ധി സർവകലാശാല സാമ്പത്തികസഹായം നൽകുന്നു. സർവകലാശാലക്ക് കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്തുന്നവരായിരിക്കണം അപേക്ഷകർ. 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിലേക്കാണ് ധനസഹായം. ഇതര ഫണ്ടിങ് ഏജൻസികളിൽനിന്ന് പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷ ഫോറവും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. അസി. ഡയറക്ടർ കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സൻെറർ ഫോർ ഓൺലൈൻ എജുക്കേഷൻ/ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ അസി.ഡയറക്ടറുടെ ഒരൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പൊതുവിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. എം.ടെക്, എം.സി.എ, എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയും പിഎച്ച്.ഡി ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. അപേക്ഷകൾ നിശ്ചിത ഫോറത്തിൽ coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 27ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദാംശങ്ങളും www.mgu.ac.in വെബ്‌സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.