Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികവിഭാഗക്കാർക്ക്...

പട്ടികവിഭാഗക്കാർക്ക് സാമ്പത്തിക സഹായം

text_fields
bookmark_border
കോട്ടയം: രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ നടത്തുന്ന സെമിനാറുകൾ/ കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെട്ട ഗവേഷണ വിദ്യാർഥികൾക്ക് മഹാത്മാഗാന്ധി സർവകലാശാല സാമ്പത്തികസഹായം നൽകുന്നു. സർവകലാശാലക്ക്​ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്തുന്നവരായിരിക്കണം അപേക്ഷകർ. 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിലേക്കാണ് ധനസഹായം. ഇതര ഫണ്ടിങ്​ ഏജൻസികളിൽനിന്ന്​ പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷ ഫോറവും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. അസി. ഡയറക്ടർ കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക്​ കീഴിലുള്ള സൻെറർ ഫോർ ഓൺലൈൻ എജുക്കേഷൻ/ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ അസി.ഡയറക്ടറുടെ ഒരൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പൊതുവിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. എം.ടെക്, എം.സി.എ, എം.എസ്​സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയും പിഎച്ച്.ഡി ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ്സ്​ കവിയരുത്. അപേക്ഷകൾ നിശ്ചിത ഫോറത്തിൽ coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 27ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദാംശങ്ങളും www.mgu.ac.in വെബ്‌സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story