വികസനത്തിന്‍റെ പേരിൽ എന്ത്​ കൊണ്ടുവന്നാലും അംഗീകരിക്കുന്നവരല്ല മലയാളികൾ -വി. മുരളീധരൻ

കൊച്ചി: വികസനമെന്ന പേരിൽ എന്ത് കൊണ്ടുവന്നാലും അംഗീകരിക്കുന്നവരല്ല കേരളീയരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അതേസമയം നാടിന്‍റെ വികസനത്തിന് ആവശ്യം വന്നാൽ സ്വന്തം സ്ഥലവും ആരാധനാലയങ്ങൾപോലും വിട്ടുകൊടുക്കുന്നവരാണ് ഇവിടെയുള്ളവരെന്നും മുരളീധരൻ പറഞ്ഞു. കൊച്ചി കപ്പൽശാല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിലായിരുന്നു മുരളീധരന്‍റെ പരാമർശം. കൊച്ചി കപ്പൽശാല സ്ഥാപിക്കാൻ വേണ്ടി ആരാധനാലയങ്ങളും ഭൂമിയും വിട്ടുനൽകിയ ജനങ്ങളുടെ ചരിത്രം മന്ത്രി ചൂണ്ടിക്കാട്ടി. കപ്പൽശാല ഇത്രയും വളർന്നതിനുപിന്നിൽ ഇവിടത്തെ ജീവനക്കാരുടെ കഠിനാധ്വാനമാണ്. സ്ഥിരം തൊഴിലാളികൾ സമരം ചെയ്യാത്ത സ്ഥാപനമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും സ്ഥാപനത്തിന്‍റെ വളർച്ചയുടെ പ്രധാന കാരണമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.