Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:07 AM GMT Updated On
date_range 1 May 2022 12:07 AM GMTവികസനത്തിന്‍റെ പേരിൽ എന്ത് കൊണ്ടുവന്നാലും അംഗീകരിക്കുന്നവരല്ല മലയാളികൾ -വി. മുരളീധരൻ
text_fieldsbookmark_border
കൊച്ചി: വികസനമെന്ന പേരിൽ എന്ത് കൊണ്ടുവന്നാലും അംഗീകരിക്കുന്നവരല്ല കേരളീയരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അതേസമയം നാടിന്‍റെ വികസനത്തിന് ആവശ്യം വന്നാൽ സ്വന്തം സ്ഥലവും ആരാധനാലയങ്ങൾപോലും വിട്ടുകൊടുക്കുന്നവരാണ് ഇവിടെയുള്ളവരെന്നും മുരളീധരൻ പറഞ്ഞു. കൊച്ചി കപ്പൽശാല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിലായിരുന്നു മുരളീധരന്‍റെ പരാമർശം. കൊച്ചി കപ്പൽശാല സ്ഥാപിക്കാൻ വേണ്ടി ആരാധനാലയങ്ങളും ഭൂമിയും വിട്ടുനൽകിയ ജനങ്ങളുടെ ചരിത്രം മന്ത്രി ചൂണ്ടിക്കാട്ടി. കപ്പൽശാല ഇത്രയും വളർന്നതിനുപിന്നിൽ ഇവിടത്തെ ജീവനക്കാരുടെ കഠിനാധ്വാനമാണ്. സ്ഥിരം തൊഴിലാളികൾ സമരം ചെയ്യാത്ത സ്ഥാപനമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും സ്ഥാപനത്തിന്‍റെ വളർച്ചയുടെ പ്രധാന കാരണമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story