ഫോർട്ട്കൊച്ചി: സാന്താക്രൂസ് ഹൈസ്കൂളിൽനിന്ന് അരനൂറ്റാണ്ടുമുമ്പ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഒരിക്കൽ കൂടി വിദ്യാലയമുറ്റത്തെത്തി. കായിക അധ്യാപകനായിരുന്ന ജോയി പഴയകാല ഓർമകൾ പങ്കുവെച്ച് പൂർവവിദ്യാർഥികൾക്ക് കായിക പരിശീലനം നൽകി. പ്രായാധിക്യം വകവെക്കാതെ വിദ്യാർഥികൾ അധ്യാപകന്‍റെ നിർദേശങ്ങൾ പാലിച്ച് അൽപനേരം യൗവനത്തിലേക്ക് മടങ്ങി. സാന്താക്രൂസ് അലുമ്നി അസോസിയേഷനാണ് സംഗമം സംഘടിപ്പിച്ചത്. ഫാ. ഫെലിക്സ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിധു ജോയി, പ്രധാനാധ്യാപിക മിനി, ആന്‍റണി എന്നിവർ സംസാരിച്ചു. ചിത്രം: അരനൂറ്റാണ്ടിനുശേഷം വിദ്യാലയ മുറ്റത്തെത്തിയ സഹപാഠികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.