ചെങ്ങന്നൂർ: കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, െറയിൽവേ തുടങ്ങിയവയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടിയിലേറെ രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ പത്തനംതിട്ട അടൂർ പന്തളം തുമ്പമൺ കുരമ്പാല മുട്ടത്ത് നടക്കാവ് പുത്തൻവീട്ടിൽ ലെനിൻ മാത്യുവിനെ (43) ചെങ്ങന്നൂർ പൊലീസ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പ്രതി പിടിയിലായത്. അടൂർ കുരമ്പാല സ്വദേശിയാണെങ്കിലും ലെനിൻ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടക്കാവിൽ എന്ന വിലാസത്തിലാണ് കഴിഞ്ഞിരുന്നത്. തട്ടിപ്പിനുശേഷം ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസിൽ മാത്രം എട്ട് കേസുകളിലായി 1.60 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. എഫ്.സി.ഐ കൺസൾട്ടിവ് കമ്മിറ്റി നോൺ ഒഫിഷ്യൽ മെംബറായി 2020 ഡിസംബർ വരെ പ്രവർത്തിച്ചിരുന്നു പ്രതി. റെയിൽവേ സോണൽ യൂസേഴ്‌സ് കൺസൾട്ടിവ് അംഗവുമായിരുന്നു. ആറു പ്രതികളുള്ള കേസിൽ ബി.ജെ.പി മുൻ ഗ്രാമ പഞ്ചായത്ത് അംഗം കാരക്കാട് മലയിൽ സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ (38) എന്നിവർ കഴിഞ്ഞ ജൂലൈയിൽ കീഴടങ്ങിയിരുന്നു. മൂന്നു പ്രതികൾകൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.