Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right10 കോടിയുടെ തൊഴിൽ...

10 കോടിയുടെ തൊഴിൽ തട്ടിപ്പ്:​ മുഖ്യസൂത്രധാരനെ നാട്ടിലെത്തിച്ചു

text_fields
bookmark_border
10 കോടിയുടെ തൊഴിൽ തട്ടിപ്പ്:​ മുഖ്യസൂത്രധാരനെ നാട്ടിലെത്തിച്ചു
cancel
ചെങ്ങന്നൂർ: കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ​െറയിൽവേ തുടങ്ങിയവയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ ​ 10 കോടിയിലേറെ രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ പത്തനംതിട്ട അടൂർ പന്തളം തുമ്പമൺ കുരമ്പാല മുട്ടത്ത് നടക്കാവ് പുത്തൻവീട്ടിൽ ലെനിൻ മാത്യുവിനെ (43) ചെങ്ങന്നൂർ പൊലീസ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽനിന്ന്​ മലേഷ്യയിലേക്ക്​ കടക്കാൻ ശ്രമിക്കവേയാണ്​ പ്രതി പിടിയിലായത്. അടൂർ കുരമ്പാല സ്വദേശിയാണെങ്കിലും ലെനിൻ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടക്കാവിൽ എന്ന വിലാസത്തിലാണ് കഴിഞ്ഞിരുന്നത്. തട്ടിപ്പിനുശേഷം ബംഗളൂരുവിലേക്ക്​ കടക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസിൽ മാത്രം എട്ട്​ കേസുകളിലായി 1.60 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. എഫ്.സി.ഐ കൺസൾട്ടിവ് കമ്മിറ്റി നോൺ ഒഫിഷ്യൽ മെംബറായി 2020 ഡിസംബർ വരെ പ്രവർത്തിച്ചിരുന്നു പ്രതി. റെയിൽവേ സോണൽ യൂസേഴ്‌സ് കൺസൾട്ടിവ് അംഗവുമായിരുന്നു. ആറു പ്രതികളുള്ള കേസിൽ ബി.ജെ.പി മുൻ ഗ്രാമ പഞ്ചായത്ത്​ അംഗം കാരക്കാട് മലയിൽ സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ (38) എന്നിവർ കഴിഞ്ഞ ജൂലൈയിൽ കീഴടങ്ങിയിരുന്നു. മൂന്നു പ്രതികൾകൂടി പിടിയിലാകാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story