കളമശ്ശേരി: സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനയാത്ര നടത്തുന്നവരിൽനിന്ന് പിഴ അടപ്പിക്കുന്നതുകൂടാതെ അവരുടെ കാരിക്കേച്ചറും തയാറാക്കി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം കളമശ്ശേരി പത്തടിപ്പാലത്താണ് മോട്ടോർ വാഹന വകുപ്പ് നിയമലംഘകരെ പിടികൂടി പുതിയ രീതിയിൽ ബോധവത്കരണം നടത്തിയത്.
ഹെൽമറ്റ് ധരിച്ചുള്ള കാരിക്കേച്ചർ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുകയും അത് കാണുമ്പോൾ പിന്നീട് വാഹനമെടുക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയിൽ ഓർമയുണ്ടാകുകയും ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കിയത്. വൈകീട്ട് മൂന്നുമുതൽ ആറുവരെ നടത്തിയ ബോധവത്കരണ പരിപാടിയിൽ നിരവധി പേർ കുടുങ്ങി. പോപ്പുലർ ഹ്യുണ്ടായിയുമായി സഹകരിച്ച് നടത്തിയ ബോധവത്കരണത്തിന് െഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ റജി പി. വർഗീസ് നേതൃത്വം നൽകി. ഇൻസ്പെക്ടർമാരായ കെ.എം. നജീബ്, പി.ആർ. രാജേഷ്, മെൽവിൻ ക്ലീറ്റസ് അസിസ്റ്റൻറ് എം.വി.ഐമാരായ പി.ബി. പ്രേംകുമാർ, റിബിൻ രാജു എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.