കൊച്ചി: ഇറാഖിൽ ഭീകരസംഘടനയായ ഐ.എസിനൊപ്പം ചേർന്ന് യുദ്ധം ചെയ്തെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംബസി ഉദ്യോഗസ്ഥനെ സാക്ഷിയായി വിസ്തരിച്ചു. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീൻ പ്രതിയായ കേസിലാണ് ബഗ്ദാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വിസ്തരിച്ചത്.
കേസിെൻറ സാക്ഷിവിസ്താരവും അന്തിമവാദവും പൂർത്തിയായ ശേഷമാണ് 2015ൽ ഇന്ത്യൻ എംബസിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിസ്തരിക്കണമെന്ന ആവശ്യവുമായി കോടതിയെ എൻ.ഐ.എ സമീപിച്ചത്. സുബ്ഹാനി ഇറാഖിലെ മൂസിലിൽ ഐ.എസിനൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നതായാണ് ആരോപണം. കൂടുതൽ പ്രദേശങ്ങളും ഐ.എസിെൻറ പിടിയിലായിരുന്നെന്ന് ഇന്ത്യൻ എംബസിയിൽ ജോലിചെയ്യവെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
കേസിൽ അമ്പതോളം സാക്ഷികളെയാണ് വിസ്തരിച്ചത്. 2016ലെ കനകമല ഐ.എസ് കേസുമായി ബന്ധപ്പെടുത്തിയാണ് സുബ്ഹാനിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഒടുവിൽ സുബ്ഹാനിക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് വിചാരണ തുടങ്ങുകയായിരുന്നു. ഇൗ മാസംതന്നെ വിധി പറയുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.