കാക്കനാട്: രാജഗിരി കോളജിലെ രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ തൃശൂർ ഇരിങ്ങാലക്കുട അരിപുരം പുത്തുപുര വീട്ടിൽ അക്ഷയ് ഷാജിയെ (22) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച രാജഗിരി കോളജിലെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. ഒരു ചേരിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും കൂട്ടുകാർക്കും അടികിട്ടിയ കാര്യം വിദ്യാർഥികളിൽ ഒരാൾ തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രതി അക്ഷയുമായി പങ്കുവെച്ചു. ഒന്നാംപ്രതി അക്ഷയ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടി വ്യാഴാഴ്ച രാത്രി 7.30ന് കോളജിന് സമീപത്തെ നിലംപതിഞ്ഞിമുകളിൽ എത്തി. അവരെ ഉൾപ്പെടുത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസ്സിലായ വിദ്യാർഥികൾ പ്രതികളെ അനുനയിപ്പിച്ച് തിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ പരാതിക്കാരനായ വിദ്യാർഥിയേയും കൂട്ടുകാരനെയും പ്രതിയായ അക്ഷയ് ഒരു സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഉടനെ 15,000 രൂപ കൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടന്ന് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.ഐ. റഫീഖ്, ഓഫിസർമാരയ സെൽവരാജ്, കുഞ്ഞുമോൻ, ബിബിൻ, ജോബി എന്നിവരടങ്ങുന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുയായിരുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ആളൂർ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെ വിവിധ കേസുകളിൽ അക്ഷയ് പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.