ബാ​ബു മാ​സ്​​റ്റ​ര്‍ ഗി​ന്ന​സ് വേ​ള്‍ഡ് റെ​ക്കോ​ഡു​മാ​യി

58ാം വ​യ​സ്സി​ലും ക​രാ​ട്ടേ​യി​ല്‍ ​ റെ​ക്കോ​ഡി​നൊ​രു​ങ്ങി ബാ​ബു മാ​സ്​​റ്റ​ർ

തൃ​പ്പൂ​ണി​ത്തു​റ: ഗി​ന്ന​സ് റെ​ക്കോ​ർ​ഡ്​ നേ​ടി​യ ഗ്രാ​ന്‍ഡ് മാ​സ്​​റ്റ​ര്‍ കെ.​വി. ബാ​ബു 24 ലോ​ക റെ​ക്കോ​ഡു​ക​ള്‍ ഒ​രേ​സ​മ​യം ത​ക​ര്‍ക്കാ​നൊ​രു​ങ്ങു​ന്നു. 2022 ജ​നു​വ​രി​യി​ലാ​ണ് ബാ​ബു റെ​ക്കോ​ഡ്​ പ്ര​ക​ട​ന​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന​ത്.

മൂ​ത്ത മ​ക​ന്‍ റെ​ന്‍ഷി ശ​ര​ത് ബാ​ബു, ശ​ര​ത്തി​െൻറ ഭാ​ര്യ അ​നു​മോ​ള്‍, ഇ​ള​യ മ​ക​ന്‍ ശ​ര​ണ്‍ ബാ​ബു, 80 വ​യ​സ്സു​ള്ള ഇ​ള​യ​ച്ഛ​ന്‍ ഒ.​കെ. ശ്രീ​ധ​ര​ന്‍ എ​ന്നി​വ​രും ഈ ​പ്ര​ക​ട​ന​ത്തി​ല്‍ ബാ​ബു മാ​സ്​​റ്റ​ര്‍ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​കും. 55 വ​ര്‍ഷ​മാ​യി ക​രാ​േ​ട്ട​യി​ലും മ​റ്റ്​ ആ​യോ​ധ​ന ക​ല​ക​ളി​ലും ആ​ചാ​ര്യ​തു​ല്യ പ​ദ​വി​യു​ള്ള ബാ​ബു ക​രാ​േ​ട്ട​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ 'ക​ത്ത' യി​ലാ​ണ് 26 മ​ണി​ക്കൂ​ര്‍ എ​ട്ടു​മി​നി​റ്റ് തു​ട​ര്‍ച്ച​യാ​യി ചെ​യ്ത്​ ഗി​ന്ന​സ് റെ​ക്കോ​ഡ്​ നേ​ടി​യ​ത്.

ഇ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ആ​യോ​ധ​ന​ക​ല​ക​ളി​ല്‍ വൈ​ദ​ഗ്ധ്യം ഉ​ള്ള​വ​രാ​ണ്. 1981ല്‍ ​ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഷോ​ഷി​ന്‍കാ​ന്‍ ക​രാ​േ​ട്ട​യി​ല്‍ അ​വാ​ര്‍ഡ്, 2012ല്‍ 36 ​മ​ണി​ക്കൂ​റും 17 മി​നി​റ്റും തു​ട​ര്‍ച്ച​യാ​യി ന​ഞ്ച​ക്ക് വീ​ശി ലിം​ക ബു​ക്ക് ​െറ​േ​ക്കാ​ഡ്, 2013ല്‍ ​ഏ​ഷ്യ​ന്‍ മാ​സ്​​റ്റേ​ഴ്‌​സ് ക​ത്ത ചാ​മ്പ്യ​ന്‍, 2014 മു​ത​ല്‍ 2018 വ​രെ തു​ട​ര്‍ച്ച​യാ​യി ഓ​ള്‍ ഇ​ന്ത്യ ക​ത്ത ചാ​മ്പ്യ​ന്‍, 2017ല്‍ ​വേ​ള്‍ഡ് ക​രാ​േ​ട്ട ഫെ​ഡ​റേ​ഷ​നി​ല്‍നി​ന്ന്​ സെ​വ​ന്‍ത് ഡാ​ന്‍ ബ്ലാ​ക് ബെ​ല്‍റ്റ് അ​ങ്ങ​നെ നി​ര​വ​ധി അ​വാ​ര്‍ഡു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള ബാ​ബു ഇ​തു​വ​രെ 1500ഓ​ളം പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഭ​വ​ന്‍സ് ആ​ദ​ര്‍ശ് വി​ദ്യാ​ല​യ കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ ശ്രീ​നാ​രാ​യ​ണ്‍ വി​ദ്യാ​പീ​ഠം എ​ന്നീ സ്‌​കൂ​ളു​ക​ളി​ല്‍ ക​രാ​േ​ട്ട അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ക​രാ​േ​ട്ട സ്‌​കൂ​ളും ന​ട​ത്തു​ന്നു​ണ്ട്. ജ​നു​വ​രി​യി​ലെ ലോ​ക ​െറ​േ​ക്കാ​ഡ്​ പ്ര​ക​ട​ന​ത്തി​ന്​ ക​ടു​ത്ത പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം.

Tags:    
News Summary - Babu Master, who recorded in Karate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.