കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് അ​വ​ത​ര​ണം ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. വി​ക​സ​ന​കാ​ര്യ​സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ത​യ്യാ​റാ​വി​ല്ല എ​ന്നാ​ണ് സൂ​ച​ന. ഇ​ങ്ങ​നെ വ​ന്നാ​ൽ പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​പ്ര​കാ​രം കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചേ​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ അ​വ​ത​രി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ സെ​ക്ര​ട്ട​റി​യോ​ട് മേ​യ‌​ർ​ക്ക് നി‌​ർ​ദ്ദേ​ശി​ക്കാം.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് സി.​പി.​എ​മ്മും പി​ന്നീ​ട് സി.​പി.​ഐ​യും പ​ങ്കി​ടു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യി​ലെ മു​ൻ ധാ​ര​ണ. എ​ന്നാ​ൽ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്ഥാ​ന​മൊ​ഴി​യാ​ൻ സി.​പി.​എം ത​യ്യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്‌​നം രൂ​ക്ഷ​മാ​ക്കി​യ​ത്. ഇ​ത് മേ​യ​റു​ടെ പ​രാ​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. എ​ന്നാ​ൽ ബ​ജ​റ്റ് സാ​ധാ​ര​ണ ഗ​തി​യി​ൽ ത​ന്നെ ന​ട​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Corporation Budget Tomorrow; Last minute ambiguity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.