കോർപറേഷൻ ബജറ്റ് നാളെ; അവസാനനിമിഷവും അവ്യക്തത
text_fieldsകൊച്ചി: കോർപറേഷൻ ബജറ്റ് അവതരണം ചൊവ്വാഴ്ച നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾ അവസാനിക്കുന്നില്ല. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ബജറ്റ് അവതരിപ്പിക്കാൻ തയ്യാറാവില്ല എന്നാണ് സൂചന. ഇങ്ങനെ വന്നാൽ പഞ്ചായത്തീരാജ് നിയമപ്രകാരം കോർപറേഷൻ സെക്രട്ടറി ബജറ്റ് അവതരിപ്പിച്ചേക്കും. ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചില്ലെങ്കിൽ ബജറ്റ് അവതരിപ്പിക്കാൻ സെക്രട്ടറിയോട് മേയർക്ക് നിർദ്ദേശിക്കാം.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മൂന്ന് വർഷത്തേക്ക് സി.പി.എമ്മും പിന്നീട് സി.പി.ഐയും പങ്കിടുമെന്നായിരുന്നു പാർട്ടിയിലെ മുൻ ധാരണ. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും സ്ഥാനമൊഴിയാൻ സി.പി.എം തയ്യാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇത് മേയറുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ബജറ്റ് സാധാരണ ഗതിയിൽ തന്നെ നടക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.