കൊച്ചി: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതത് പ്രദേശത്ത് കുറഞ്ഞത് ഒരുഡൊമിസിലിയറി കെയർ സെൻറർ സ്ഥാപിക്കാൻ കലക്ടറുടെ നിർദേശം. ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനകം ഡി.സി.സികളും എഫ്.എൽ.ടി.സികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവർ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സ സൗകര്യം സജ്ജമാക്കണം.
ബി.പി.സി.എലിെൻറ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബെഡുകൾക്കുപുറെമ 1000 ഓക്സിജൻ ബെഡുകൾകൂടി സജ്ജമാക്കും. അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് 2000 നഴ്സുമാരെയും 200 ഡോക്ടർമാരെയും നിയമിക്കാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദേശരാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇേൻറൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെകൂടി ഉൾപ്പെടുത്താൻ നടപടിയുണ്ടാകും.
കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്.എൽ.ടി.സിയാക്കും. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സികൾക്ക് യോഗം അനുമതി നൽകി. അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു. ഇവർക്ക് എഫ്.എൽ.ടി.സി ആരംഭിക്കാൻ കെട്ടിടം കണ്ടെത്തി.
തൊഴിലുടമകളും ഒരു കെട്ടിടം നൽകും. കൊച്ചി കോർപറേഷനിൽ എട്ട് മൊബൈൽ ആംബുലൻസ് ക്ലിനിക്കുകൾ ആരംഭിക്കും. രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. അടുത്ത ആംബുലൻസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയിൽ 100 ഓക്സിജൻ ബെഡ് ക്രമീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ജയിലുകളിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ബ്ലോക്കുകൾ എഫ്.എൽ.ടി.സികളാക്കും. ഇതുവഴി ജയിൽ വളപ്പിൽതന്നെ കോവിഡ് ബാധിതരെ ചികിത്സിക്കാനാകും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിവരുകയാണ്. താലൂക്ക് ആശുപത്രികളിൽനിന്ന് രോഗം കുറവാകുന്ന രോഗികളെ ഡി.സി.സികളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിന് ഫോർട്ട്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, തൃപ്പൂണിത്തുറ ഒ.ഇ.എൻ തുടങ്ങിയ കേന്ദ്രങ്ങൾ സജ്ജമാണ്. സർക്കാർ നിർദേശപ്രകാരം പനി ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയായി മാറ്റാനും നടപടി ആരംഭിച്ചു.
ആലുവയിലെ അൻവർ ആശുപത്രി കോവിഡ് ചികിത്സക്ക് അധിക നിരക്ക് ഈടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എം.ഒ യോട് കലക്ടർ നിർദേശിച്ചു.
കൊച്ചി: ജില്ലയിൽ ഞായറാഴ്ച 4767പേർ രോഗബാധിതരായി. 3393പേർക്ക് രോഗമുക്തി. സമ്പർക്കം വഴി 4668പേരും 10 ആരോഗ്യപ്രവർത്തകരും ഉറവിടം അറിയാത്ത 79പേരും രോഗബാധിതരായവരിൽപെടും. 912 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 233 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം- 67,210. വീടുകളിൽ 57,850 പേരാണ് ചികിത്സയിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം-94,169. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 16,723 സാമ്പിൾകൂടി പരിശോധനക്കയച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ: തൃക്കാക്കര-185, തൃപ്പൂണിത്തുറ-128, കടുങ്ങല്ലൂർ-103, ആലങ്ങാട്-100, പള്ളിപ്പുറം-84, പായിപ്ര- 82, ഉദയംപേരൂർ- 81, എളങ്കുന്നപ്പുഴ- 79, ചെങ്ങമനാട്-78, കൂത്താട്ടുകുളം-76, കീഴ്മാട്- 74, കുമ്പളം-73, പള്ളുരുത്തി -73, കുമ്പളങ്ങി- 69, ഞാറക്കൽ-69, ആലുവ- 65, കിഴക്കമ്പലം-61, കലൂർ- 60, കോതമംഗലം-60, പിറവം- 60, മുളന്തുരുത്തി- 59, കളമശ്ശേരി-58, ചേരാനല്ലൂർ-58, മൂവാറ്റുപുഴ-57, ചേന്ദമംഗലം-56, വാഴക്കുളം- 54, വെങ്ങോല- 54, ചൂർണിക്കര-53, ശ്രീമൂലനഗരം -51, എറണാകുളം സൗത്ത്- 50, ഏലൂർ-50.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.