കൊച്ചി: സരസ് മേളയിൽ തിരക്കൊഴിയാത്ത ഒരിടമാണ് ജ്യൂസ് കൗണ്ടറുകൾ. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ നടത്തുന്ന ലക്ഷ്യ ജ്യൂസ് കൗണ്ടർ അതിൽ എടുത്ത് പറയേണ്ടതാണ്.
വിവിധതരം സോഡകൾ മുതൽ ലസ്സികളും സ്പെഷൽ ജ്യൂസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പാനീയങ്ങളാണ് ഇവിടെയുള്ളത്.
സോഡകളിൽ ചക്ക സോഡയും അച്ചാർ സോഡയും മോര് സോഡയും പച്ചമാങ്ങ സോഡയുമൊക്കെയാണ് താരങ്ങൾ. ക്ലാസ്സിക്, ഫ്രഷ് ഫ്രൂട്ട്, മാംഗോ നട്ട് തുടങ്ങിയവയാണ് ലസ്സികൾ. വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, മിക്സഡ് വെറൈറ്റികൾ ഉൾപ്പെടെ പതിനഞ്ചോളം ജ്യൂസുകളും ഇവിടെ ലഭ്യമാണ്. അതിനുപുറമേ ‘സ്പെഷൽ ഇൻസ്പിരേഷനൽ’ എന്ന പേരിൽ പുതിയ രുചിക്കൂട്ടുകളുമായി ഏഴോളം ജ്യൂസുകൾ വേറെയുമുണ്ട്. മിൽക്ക് സർബത്തുകൾ, ഷേക്കുകൾ, ഫ്രഷ് ലൈമുകൾ തുടങ്ങിയവയും ലഭിക്കും.
അമൃത ജോസഫ് മാത്യു, അനാമിക രാജേന്ദ്രൻ, മിഥുൻ പവിത്രൻ, മറിയാമ്മ മാത്യു, റിച്ചു ജോയ്, റാണി എന്നിവർ ചേർന്നാണ് ജ്യൂസ് കൗണ്ടർ നടത്തുന്നത്. എറണാകുളം സ്വദേശികളായ ഇവർ 2017 മുതൽ കാക്കനാട് കലക്ടറേറ്റിൽ ജ്യൂസ് കൗണ്ടർ നടത്തി വരുന്നുണ്ട്. കുടുംബശ്രീ സംരംഭകരായ ഇവർ ഇതിനകം ആറ് സരസ് മേളകളിൽ പങ്കെടുത്തിട്ടുണ്ട്.
കൊച്ചി: കുടുംബശ്രീ വനിതകൾക്ക് സംരംഭകത്വ വികസനത്തിന്റെ പുത്തൻ അറിവുകൾ പകർന്ന് ദേശീയ സരസ് മേളയുടെ ആറാം ദിവസം ‘സംരംഭകത്വ വികസനം നൂതന ആശയങ്ങൾ’ എന്ന വിഷയത്തിൽ അവതരിപ്പിച്ച സെമിനാർ ശ്രദ്ധ നേടി. ബ്രഹ്മ ലേണിങ് സൊല്യൂഷൻ സി.ഇ.ഒ എ.ആർ. രഞ്ജിത്ത് സെമിനാർ നയിച്ചു. അസി. ജില്ല മിഷൻ കോ - ഓഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, എം.ഡി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
• രാവിലെ 11ന് കൃഷി മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാധ്യതകൾ വിഷയത്തിൽ സെമിനാർ
• മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കുടുംബശ്രീ കലാസരസ്
• വൈകീട്ട് നാലിന് സജീഷ് കുട്ടനല്ലൂർ അവതരിപ്പിക്കുന്ന സ്റ്റാൻഡപ് കോമഡി ഷോ
• 6.30ന് രൂപ രേവതി ആൻഡ് ടീം അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ നൈറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.