കൊച്ചി: ഇടുപ്പെല്ല് പൊട്ടിയ 100 വയസ്സുകാരൻ ശസ്ത്രക്രിയക്കു ശേഷം സാധാരണ പോലെ ആശുപത്രിയിൽനിന്ന് നടന്നുനീങ്ങിയപ്പോൾ എറണാകുളം ജനറൽ ആശുപത്രി അധികൃതർക്ക് സംതൃപ്തിയുടെ നിമിഷം.
ആശുപത്രിയിലെ ഓർത്തോവിഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുമ്പളങ്ങി സ്വദേശിയായ ജോസഫിനെ നവംബർ ഒന്നിന് വീട്ടിൽവെച്ചുണ്ടായ അപകടത്തിൽ ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ഓർത്തോയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. സുധീർ ഷെരീഫ്, ഡോ. വിജയ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധു, ഡോ. എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് ഇടുപ്പെല്ലിൽ ശസ്ത്രക്രിയ നടത്തി. ഒരാഴ്ചക്കു ശേഷമാണ് അദ്ദേഹം സ്വന്തം നിലക്ക് നടക്കാൻ തുടങ്ങിയത്. ശനിയാഴ്ച വാക്കറിന്റെ സഹായത്തോടെ ഈ വയോധികൻ ആശുപത്രി വിട്ടത് ഡോക്ടർമാർക്കും നഴ്സുമാർക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.