കാക്കനാട്: കോടതി നടപടികളുടെ പേരിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ തെങ്ങോട് സ്വദേശി നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്. തെങ്ങോട് വികാസവാണി സ്വദേശിയായ ശശിയാണ് സ്വന്തം പുരയിടത്തിൽ നിരാഹാര സത്യഗ്രഹം നടത്തുന്നത്. വടുതല സ്വദേശിയായ ജിമ്മി എന്നയാൾ കഴിഞ്ഞ 36 വർഷമായി താമസിക്കുന്ന ഭൂമി അദാലത്തിലൂടെ കബളിപ്പിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് സമരം.
നിരാഹാര സത്യഗ്രഹത്തിെൻറ എട്ടാം ദിവസമായ ഞായറാഴ്ച നടന്ന ഐക്യദാർഢ്യസമ്മേളനം സാമൂഹികപ്രർത്തകനായ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
36 വർഷമായി കുടികിടക്കുന്ന വെള്ളം, വൈദ്യുതി എന്നിവയുടെ കണക്ഷനും റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയുമുള്ള സ്ഥിരമായി വീടുവെച്ച് താമസിക്കുന്ന ഒരു കുടുംബത്തെ ഒരുവക്കീൽ എങ്ങനെയാണ് അദാലത്തിൽ ഒപ്പുവെപ്പിച്ച് ചതിവിൽപെടുത്തിയതെന്നത് വളരെ വിചിത്രകാര്യമാണെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു.
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാന അധ്യക്ഷ വി.സി. ജെന്നി അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൻ അജിത തങ്കപ്പൻ, കൗൺസിലർ സോമി റെജി, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ല അധ്യക്ഷൻ പി.കെ. വിജയൻ, ബാബു വേങ്ങൂർ, എൻ.സി. അയ്യപ്പൻ, പ്രവീൺ ദ്രാവിഡ, ബെന്നി വെട്ടിക്കുഴ, പി.ഡി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.