ട്രാഫിക്​ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച്​ കടന്ന പ്രതി അറസ്​റ്റിൽ

കൊ​ച്ചി: ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച​ശേ​ഷം ക​ട​ക്കു​ക​യും യു​വ​തി​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ.

വൈ​പ്പി​ൻ ഞാ​റ​ക്ക​ൽ പു​ളി​ക്ക​തു​ണ്ടി​യി​ൽ അ​ല​ക്സ് ദേ​വ​സി​യെ​യാ​ണ് (25)​ എ​റ​ണാ​ക​ു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ന​വം​ബ​ർ ആ​ദ്യ​വാ​രം ഹൈ​കോ​ട​തി ജ​ങ്​​ഷ​ന് സ​മീ​പം ഗോ​ശ്രീ റോ​ഡി​ൽ ബൈ​ക്കി​ലെ​ത്തി യു​വ​തി​യെ അ​പ​മാ​നി​ച്ച​ശേ​ഷം ക​ട​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സെ​ൻ​ട്ര​ൽ ​െപാ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഒ​രാ​ഴ്ച മു​മ്പാ​ണ്​ മാ​ധ​വ ഫ​ർ​മ​സി ജ​ങ്​​ഷ​നി​ൽ സം​ഭ​വ​മു​ണ്ടാ​യ​ത്. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു​വീ​ഴ്​​ത്തി​യ ശേ​ഷം പ്ര​തി​ക​ൾ റോ​ഡ​രി​കി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു​ക​ട​ന്നു.

പ​വ​ർ ഹൗ​സ് റോ​ഡി​ൽ​നി​ന്ന്​ മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്​​ടി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്​​റ്റി​ലാ​യ​ത്.

യു​വ​തി​യെ അ​പ​മാ​നി​ച്ച സ​മ​യം ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് വ​ട​ക്കേ​ക്ക​ര​യി​ൽ​നി​ന്നും പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​പ്പി​ച്ച ബൈ​ക്ക് ആ​ലു​വ​യി​ൽ​നി​ന്നും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. കൂ​ട്ടു​പ്ര​തി ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന യ​ദു​കൃ​ഷ്ണ​നെ മ​റ്റൊ​രു ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ മു​ന​മ്പം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സി.​ഐ എ​സ്. വി​ജ​യ​ശ​ങ്ക​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​പി​ൻ​കു​മാ​ർ, തോ​മ​സ്, ആ​നി ശി​വ, എ​സ്.​ടി. അ​രു​ൾ, ഫു​ൾ​ജ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ഗോ​പി, ഗോ​വി​ന്ദ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, ശ്രീ​കാ​ന്ത്, ഷി​ഹാ​ബ്, സി​ന്ധു, ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ്‌ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്.

Tags:    
News Summary - man arrested for hit trafic police with vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.