ട്രാഫിക് പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് കടന്ന പ്രതി അറസ്റ്റിൽ
text_fieldsകൊച്ചി: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചശേഷം കടക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.
വൈപ്പിൻ ഞാറക്കൽ പുളിക്കതുണ്ടിയിൽ അലക്സ് ദേവസിയെയാണ് (25) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ആദ്യവാരം ഹൈകോടതി ജങ്ഷന് സമീപം ഗോശ്രീ റോഡിൽ ബൈക്കിലെത്തി യുവതിയെ അപമാനിച്ചശേഷം കടന്നത് സംബന്ധിച്ച് സെൻട്രൽ െപാലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒരാഴ്ച മുമ്പാണ് മാധവ ഫർമസി ജങ്ഷനിൽ സംഭവമുണ്ടായത്. നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചുവീഴ്ത്തിയ ശേഷം പ്രതികൾ റോഡരികിൽ ബൈക്ക് ഉപേക്ഷിച്ചുകടന്നു.
പവർ ഹൗസ് റോഡിൽനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
യുവതിയെ അപമാനിച്ച സമയം ഉപയോഗിച്ച ബൈക്ക് വടക്കേക്കരയിൽനിന്നും പൊലീസുദ്യോഗസ്ഥനെ ഇടിപ്പിച്ച ബൈക്ക് ആലുവയിൽനിന്നും മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. കൂട്ടുപ്രതി ഉണ്ണിക്കുട്ടൻ എന്ന യദുകൃഷ്ണനെ മറ്റൊരു ബൈക്ക് മോഷണക്കേസിൽ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സെൻട്രൽ സി.ഐ എസ്. വിജയശങ്കറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻകുമാർ, തോമസ്, ആനി ശിവ, എസ്.ടി. അരുൾ, ഫുൾജൻ, എ.എസ്.ഐമാരായ ഗോപി, ഗോവിന്ദൻ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ശ്രീകാന്ത്, ഷിഹാബ്, സിന്ധു, ഉണ്ണി തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.