കാക്കനാട്: പോക്സോ കേസിൽ പ്രതിയായ ബസ് തൊഴിലാളി പിടിയിൽ. എടത്തല ജി.സി.ഡി.എ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തിനെയാണ് (28) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 15കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ശരത്.
കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പുക്കാട്ടുപടിയിൽ വാടകക്ക് താമസിക്കുകയായിരുന്ന ശരത് പിടിയിലായത്. തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ ജസ്റ്റിൻ, റോയ് കെ. പുന്നൂസ്, ഗിരീഷ് കുമാർ, എ.എസ്.ഐ അമ്പിളി, സീനിയർ സി.പി.ഒമാരായ രഞ്ജിത്, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയശേഷം കാക്കനാട് ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.