ടീച്ചേഴ്‌സ് ഗില്‍ഡ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മൂന്നാര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി. എയ്​ഡഡ്​ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. അധ്യാപക നിയമന അംഗീകാരം നല്‍കുന്നതിലെ കാലതാമസം, ഭിന്നശേഷി സംവരണത്തിന്‍റെ പേരില്‍ ഫയലുകള്‍ തടഞ്ഞുവെക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡോ. ചാള്‍സ് ലെയോണ്‍ മന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാന പ്രസിഡന്‍റ്​ ബിജു ഓളാട്ടുപുറം, ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, സാലു പതാലില്‍, ജി. ബിജു, ഇഗ്‌നീഷ്യസ് ലെയോള എന്നിവര്‍ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.