കട്ടപ്പന: ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരിന്തരുവി വാർഡിൽ കൊച്ചുകരിന്തരുവി-കാവക്കുളം റോഡിൽ പ്രളയത്തിൽ തകർന്ന പുല്ലാട്ടുപടി പാലം അടിയന്തരമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് എൻ.വി. പാപ്പുകുട്ടി അധ്യക്ഷതവഹിച്ചു. ഏലപ്പാറ മണ്ഡലം പ്രസിഡന്‍റ് അജിത് ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ആർ. വർഗീസ്, എം.പി. ഫിലിപ്, ഷാജി ജോൺ, ഫെലിക്സ് ജി.ഡാനി, സുനിൽ പുത്തൻപുരയ്ക്കൽ, സിബി പുല്ലാട്ട്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നിത്യ, വൈസ് പ്രസിഡന്‍റ് ആർ. രഞ്ജിത്, പഞ്ചായത്ത് അംഗങ്ങളായ ബിജു ഗോപാൽ, ഒ.എസ്. ഉമർ ഫാറൂഖ്, എം.കെ. സുനിത, അമ്മിണി തോമസ്, ഷൈൻ കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ. കൊച്ചുകരിന്തരുവി പുല്ലാട്ടുപടി പാലം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.