കുമളി: ഗ്രാമപഞ്ചായത്തിലെ 20 വാർഡിലെ എല്ലാ വീടുകളിലും നൽകാൻ തയാറാക്കിയ വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുകയും പച്ചക്കറി സ്വയംപര്യാപ്തതയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഒരുലക്ഷം പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത്. ഒരു ഉപഭോക്താവിന് 10 തൈ വീതമാണ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഒരുലക്ഷം തൈകൾ ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. കേരള സ്റ്റേറ്റ് അമച്വർ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഐറിൻ ട്രീസ ജോസഫ് ഇലഞ്ഞിയിലിനെയും ഡോൺ കെ. ജയിംസിനെയും ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണമെഡൽ നേടിയ ടീമിലംഗമായ അനു ഇരുമേടയിലിനെയും ആദരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ, കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. ബാബുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.എം സിദ്ദീഖ്, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ രജനി ബിജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ നോളി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം; 1. കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടന്ന പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.