പാലത്തിലും വെള്ളം; മറുകര കടക്കാൻ പെടാപ്പാട്​

അടിമാലി: പാലത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് വിനയാകുന്നു. മുതിരപ്പുഴ - കാക്കാസിറ്റി റോഡില്‍ കപ്യാരുകുന്നേല്‍പടി പാലത്തിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ടാറിങ്​ പോയി പാലത്തിലെ കോണ്‍ക്രീറ്റ്​ കുഴിഞ്ഞ് വലിയ കുഴികളാണ് രൂപപ്പെട്ടത്. ഇതില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. പലയിടത്തും അരയടിയിലേറെ കുഴിയുമുണ്ട്. ഇതിലെ കാല്‍നടയായി പോകു​ന്നവർ വെള്ളക്കെട്ടിലെ കുഴിയില്‍ വീഴുന്നത് പതിവാണ്​. പാലത്തിലൂടെ വാഹനം വരുമ്പോള്‍ മറുകരയിലേക്ക് ഓടി രക്ഷപ്പെട്ടില്ലെങ്കില്‍ വെള്ളം ദേഹത്ത് തെറിക്കും. വെള്ളത്തൂവല്‍ അഞ്ചാംമൈല്‍ റോഡിനെയും കല്ലാര്‍കുട്ടി കൊന്നത്തടി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് മുതിരപ്പുഴ -കാക്കാസിറ്റി റോഡ്. റോഡിന്റെ ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം പാലത്തില്‍ കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. റോഡിന് ഓട തീര്‍ത്ത് പാലത്തില്‍ വെള്ളക്കെട്ടുണ്ടാവാതെ മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കണമെന്നാണാവശ്യം. പാലത്തില്‍ വലിയ തോതില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഇരുചക്രവാഹന-കാല്‍നട യാത്രികര്‍ക്ക്​ വലിയ ബുദ്ധിമുട്ടാണ്​. കനത്ത മഴയത്ത് ഇരുചക്രവാഹന യാത്രികര്‍ പാലത്തിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. idl adi 1 palam ചിത്രം: വെള്ളം കെട്ടിനില്‍ക്കുന്ന കപ്യാരുകുന്നേല്‍ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.