തൊടുപുഴ: വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിച്ച വിധി പുനഃപരിശോധിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിത വന പ്രദേശത്ത് ഒരു കി.മീ നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധി അപ്രായോഗികവും നീതിരഹിതവുമാണ്. ജില്ലയിൽ 350 കി.മീ ദൂരമാണ് വനാതിർത്തി പങ്കിടുന്നത്. തീർത്തും ജനവാസ കേന്ദ്രത്തിൽ കൃഷിഭൂമിയിൽനിന്ന് ബഫർ സോൺ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാവില്ല. നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും മറ്റ് വികസന പദ്ധതികൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് ബഫർ സോൺ പ്രഖ്യാപിക്കുക വഴിയുള്ള അന്തിമഫലം. ഇക്കാര്യത്തിൽ കോടതി വിധി മറികടക്കുന്നതിന് നിയമനിർമാണമുൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ കേന്ദ്രസർക്കാർ തേടണമെന്നും സംസ്ഥാന സർക്കാർ കേരളത്തിനുണ്ടാകുന്ന ദൂഷ്യ വശങ്ങളെ സംബന്ധിച്ച് ശക്തമായ നിലപാട് അറിയിക്കുകയും കേന്ദ്രസർക്കാറും കേരള സർക്കാറും ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനുള്ള നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. പഠനോപകരണ വിതരണം കരിമണ്ണൂർ: ജനമൈത്രി ബീറ്റ് സഞ്ചാരത്തിനിടെ കണ്ടെത്തിയ നിർധനരായ 50ഓളം വിദ്യാർഥികൾക്ക് തൊടുപുഴ ജെ.സി.ഐ ഗ്രാൻഡ്, പ്രവാസി കൂട്ടായ്മ, കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ ബാഗ്, കുട, നോട്ട്ബുക്കുകൾ ഉൾപ്പെടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, ഒറ്റക്ക് താമസിക്കുന്ന നിർധനർക്ക് ഭക്ഷ്യക്കിറ്റുകൾ എന്നിവയും വിതരണം ചെയ്തു. കരിമണ്ണൂർ ഇൻസ്പെക്ടർ സുമേഷ് സുധാകരന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിപാടികളിൽ എസ്.ഐമാരായ ഹാഷിം കെ.എച്ച്, പി.എൻ. ദിനേശ്, വിൻസൻെറ്, എ.എസ്.ഐമാരായ രാജേഷ് പി.ജി, സലിൽ, ചന്ദ്രബോസ്, അനസ് പ്രവാസികൂട്ടായ്മ പ്രസിഡന്‍റ് താഹ വെട്ടിപ്ലാക്കൽ, ചാരിറ്റി പ്രവർത്തകൻ അൻസാരി എം.എം, ജെ.സി.ഐ ഗ്രാൻഡ് ഭാരവാഹികളായ പ്രശാന്ത് കുട്ടപ്പാസ്, അനിൽകുമാർ സി.സി, വിനോദ് കണ്ണോളി, മനു തോമസ്, അഞ്ജലി, സന്തോഷ് എന്നിവർ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ ഷെരീഫ് പി.എ, ജമാൽ ടി.എസ് എന്നിവരാണ് ബീറ്റ് സഞ്ചാരത്തിനിടയിൽ കരിമണ്ണൂർ സ്റ്റേഷൻ പരിധിയിലെ വീടുകളിലെത്തി വിവരങ്ങൾ ആരാഞ്ഞ് അർഹരെ കണ്ടെത്തിയത്. TDL POLICE കരിമണ്ണൂർ ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.