p2 lead paristhidi package തൊടുപുഴ: ഇടുക്കിയുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും ഏറെ പ്രാധനാന്യം നിറഞ്ഞതാണ്. ജില്ലയുടെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു മഴ. വിവിധ തരം പേരുകളിൽ അറിയപ്പെടുന്ന മഴ ഇന്ന് പുതു തലമുറക്ക് അന്യം വന്നിരിക്കുകയാണ്. നൂൽമഴ പെയ്തുകൊണ്ടിരിക്കുന്ന നിരവധി പ്രദേശങ്ങൾ ജില്ലയിലുണ്ടായിരുന്നു. നാൽപതാം നമ്പർ മഴയെന്നാണ് ഇതിന് പറയുക. കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ, കുമളി, അടിമാലി മേഖലകളെല്ലാം വർഷം മുഴുവൻ ആ മഴയിൽ തണുത്തുനിൽക്കും. എന്നാൽ അതെല്ലാം ഓർമകൾ മാത്രമായി. ഉറവക്കണ്ണികൾ, താഴ്വരകളിലെ തെളി നീരുറവകൾ, വെള്ളം കാത്തുസൂക്ഷിക്കാൻ പ്രകൃതി ദത്തമായ തണ്ണീർത്തടങ്ങൾ, ആർദ്രത നിറഞ്ഞ അന്തരീക്ഷം, പുൽമേടുകളും ചോലവനങ്ങളും ചതുപ്പുകളും ഇവയെല്ലാം കൊണ്ട് സമ്പന്നമായിരുന്നു ഇടുക്കി. എന്നാൽ കൈയേറ്റവും അനധികൃത നിർമാണവും സഹ്യപർവത മേഖലയിലെ പച്ചപ്പുകളുകൾ ഭൂരിഭാഗവും നാമാവശേഷമായി. സഹ്യപർവത നിര കാത്തുവെച്ചിരുന്ന കാലാവസ്ഥയായിരുന്നു ഇവിടുത്തെ പ്രത്യേകത. കാർഷികമേഖലയെ തിരിച്ച് കൊണ്ടുവരാൻ കഴിയാത്ത വിധം കാലാവസ്ഥ മാറിപ്പോയിട്ടുണ്ട്. കഷാവസ്ഥ വ്യതിയാനം മൂലം ഇടുക്കിയിലെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം പോലും വന്നിരിക്കുകയാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലയിടിച്ചിലും ജില്ലയിൽ പതിവ് കാഴ്ചകളായി മാറി . പണ്ട് മൂന്നാറിൽ എയർ കണ്ടീഷൻ പോയിട്ട് ഫാൻ ഇടേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നില്ല. ഇന്ന് മൂന്നാറും ജില്ലയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ തന്നെയായി. ജില്ലയുടെ പലയിടങ്ങളിലും താപനില കൂടി വരികയാണ്. മലങ്കരയിലുണ്ട് ഒരു ഹെർബൽ പാർക്ക് മുട്ടം: മലങ്കര പാർക്കിൽ എത്തിയാൽ വിനോദത്തിന് കളി ഉപകരണങ്ങൾ മാത്രമല്ല 50 ഓളം ഇനങ്ങളിൽ പെട്ട 600 ഓളം ഔഷധ ചെടികളും ഇവിടെ കാണാം. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഔഷധ ചെടികൾ മുതൽ തണലും സുഗന്ധവും നൽകുന്ന ഇലഞ്ഞി വരെ ഇവിടെ ഉണ്ട്. വേപ്പ്, രക്തചന്ദനം, താന്നി, തുളസി, കൂടങ്ങാതി, അത്തി,ആര്യവേപ്പ്, മാതളം,നീർമാതളം, ഇത്തി, ശങ്ക് പുഷ്പം, ചെമ്പകം, കർപ്പൂരം, കണിക്കൊന്ന, തോമരായം,ആവിൽ, പെരുമരം, കടമ്പ്, ചെമ്പകം, പ്ലാശ്, കുമിഴ്, പാരിജാതം, പുത്രം ജീവ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കരൾ രോഗം, വന്ധ്യത, ഉദരരോഗം,രക്ത ശ്രാവം, ചുമ, ജ്വരം, രോഗപ്രതിരോദ ശേഷി വർധന തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ഈ ഔഷധസസ്യങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നു .ഇക്കാര്യങ്ങൾ വിവരിക്കുന്ന സൂചന ബോർഡുകളും ചെടികൾക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്. കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവ്വേദ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.മലങ്കര ടൂറിസം ഹബ്ബിന് പുറമെ മുട്ടത്തെ പോലീസ് സ്റ്റേഷൻ,ജില്ല ജയിൽ, പോളിടെക്നിക് കോളേജ്, ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലും ഇത്തരത്തിൽ ഔഷധ ഉദ്യാനം ഒരുക്കിയിടുണ്ട്. ലോക പരിസ്ഥിതി ദിനമായ ഇന്ന് കുട്ടികള്‍ക്കായി മലങ്കര ടൂറിസം ഹബ്ബിലെ ഈ ഹെര്‍ബല്‍ പാര്‍ക്കിലേക്ക് ആയുഷ്ഗ്രാം നേതൃത്വത്തിൽ സന്ദർശനം നടത്തുന്നുണ്ട്.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ 10നാണ് യാത്ര സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഹെര്‍ബല്‍ പാര്‍ക്കില്‍ കുട്ടികളുടെ സംഗമവും നടത്തും. tdl mltm മുട്ടം ടൂറിസം ഹബ്ബിലെ ഹെർബൽ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.