ചെറുതോണി: തൃക്കാക്കര തെരഞ്ഞെടുപ്പിനുശേഷം പി.ടിയുടെ കുടുംബ വീട്ടിലെത്തിയ ഉമ തോമസിന് ലഭിച്ചത് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഊഷ്മള സ്വീകരണം. പി.ടിയുടെ പേരിൽ ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തശേഷം മക്കളായ വിഷ്ണു തോമസ്, വിവേക് എന്നിവരോടൊപ്പം സെമിത്തേരിയിൽ എത്തി. അവിടെനിന്ന് പള്ളിക്കവലയിൽ കാത്തുനിന്ന പ്രവർത്തകർക്കരികിലെത്തി വിശേഷങ്ങൾ തിരക്കി. തുടർന്ന്, കരിമ്പൻ ബിഷപ് ഹൗസിൽ സന്ദർശനം നടത്തിയ ശേഷമാണ് ഉപ്പുതോട്ടിലെ പി.ടിയുടെ കുടുംബ വസതിയിൽ എത്തിയത്. ഉച്ചക്ക് നാടൻ വിഭവങ്ങളുമായി വീട്ടുകാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഈ സമയം നാട്ടുകാരും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരുമൊക്കെ ആശംസ നേരാൻ എത്തിക്കൊണ്ടിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, എ.പി. ഉസ്മാൻ, ബിജോ മാണി, കെ.ബി. സെൽവം, ആഗസ്തി ആഴകത്ത്, അരുൺ പൊടിപാറ, ജയ്സൺ കെ. ആന്‍റണി, ഇന്ദു സുധാകരൻ, ജോണി ചീരാംകുന്നേൽ, ജോസ് ഊരക്കാട്ടിൽ, മുനിസിപ്പൽ ചെയർ പേഴ്സൻ ബീനാ ജോബി, പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോയി, പി.ഡി. ജോസഫ്, പി.ഡി. ശോശാമ്മ, ജോബി മാത്യു, അപ്പച്ചൻ അയ്യുണ്ണി, വിനോദ് ജോസഫ്, ആൻസി തോമസ്, ജോബിൻ ഐമനത്ത്, അപ്പച്ചൻ ഏറത്ത്, തങ്കച്ചൻ കാരക്കാ വയലിൽ തുടങ്ങിയവരും എത്തിയിരുന്നു. തൃക്കാക്കരയുടെ എം.എൽ.എ ആയെങ്കിലും താൻ ഉപ്പുതോടിന്‍റെ മരുമകളാണെന്ന ഓർമപ്പെടുത്തലുമായാണ് ഉമ തോമസ് നാട്ടുകാരോട് യാത്ര പറഞ്ഞ് മടങ്ങിയത്. ഫോട്ടോ TDL UMA VEETIL ഉപ്പുതോട്ടിലെ വീട്ടിലെത്തിയ ഉമ തോമസിന് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.