നഗരസഭ കാര്യാലയത്തിന് മുന്നിൽ സെക്രട്ടറി സ്ഥാപിച്ച ബോർഡ് പിഴുതുമാറ്റി

കട്ടപ്പന: നഗരസഭ കാര്യാലയത്തിന് മുന്നിൽ ക്രിക്കറ്റ് കളിയും പ്രവൃത്തിസമയത്തെ കായിക വിനോദങ്ങളും നിരോധിച്ച് സെക്രട്ടറി സ്ഥാപിച്ച ബോർഡ് ഭരണസമിതി അംഗങ്ങൾ പിഴുതുമാറ്റി. നഗരസഭ ഉപാധ്യക്ഷൻ ജോയി ആനിത്തോട്ടം, നഗരസഭ അംഗങ്ങളായ സിബി പറപ്പായി, സിജു ചക്കുംമൂട്ടിൽ എന്നിവരാണ് ബോർഡ് മാറ്റിയത്. നഗരസഭ പരിധിയിൽ മറ്റു പൊതുമൈതാനങ്ങളില്ലാതിരിക്കെ നഗരസഭ മൈതാനിയിൽ കായിക വിനോദങ്ങൾ നിരോധിച്ച് ബോർഡ് സ്ഥാപിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ, ക്രിക്കറ്റ് കളിയെ തുടർന്ന് നാശനഷ്ടമുണ്ടായതാണ് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. സ്റ്റിയറിങ് കമ്മിറ്റിയുടെയോ കൗൺസിലിന്റെയോ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ തീരുമാനമെടുക്കുമെന്നും ഭരണസമിതി അംഗങ്ങൾ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.