കായികതാരങ്ങളെ ആദരിച്ചു

കുമളി: വിവിധ കായികമത്സരങ്ങളിൽ സ്വർണ മെഡൽ നേടിയവരെ കുമളി ഗ്രാമപഞ്ചായത്തി‍ൻെറ ആഭിമുഖ്യത്തിൽ ആദരിച്ചു. ദേശീയ ഗെയിംസിൽ തേർട്ടി പ്ലസ് കബഡി വനിത വിഭാഗത്തിൽ സ്വർണം നേടിയ ടീം അംഗം എം.ആർ. അനു ഇരുമേടയിൽ, അമച്വർ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഐറിൻ ട്രീസ ജോസഫ് ഇലഞ്ഞിമറ്റം, ഡോൺ കെ. ജയിംസ് എന്നിവർക്ക്​ വാഴൂർ സോമൻ എം.എൽ.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോനും മെമന്‍റോ നൽകി. ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം രാരിച്ചൻ നീറണാകുന്നേൽ, പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് കെ. ബാബുക്കുട്ടി, സ്ഥിരംസമിതി ചെയർമാൻമാരായ കെ.എം. സിദ്ദീഖ്​, നോളി ജോസഫ്, ലിസമ്മ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ........ cap: ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ കബഡി വനിത വിഭാഗത്തിൽ സ്വർണം നേടിയ ടീം അംഗം എം.ആർ. അനുവിന്​ വാഴൂർ സോമൻ എം.എൽ.എ മെമന്‍റോ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.