ഉദ്യോഗസ്ഥതല അന്വേഷണം പട്ടയത്തെ ബാധിക്കരുത് -കര്‍ഷകസംഘം

ചെറുതോണി: ഇടുക്കി താലൂക്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ റവന്യൂ വിജിലന്‍സ് അന്വേഷണം പട്ടയ വിതരണത്തെ ബാധിക്കരുതെന്ന് കര്‍ഷകസംഘം ജില്ല പ്രസിഡന്‍റ്​ റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി എന്‍.വി. ബേബി എന്നിവര്‍ പറഞ്ഞു. 50 വര്‍ഷത്തിലധികമായി പട്ടയത്തിന് കാത്തിരുന്ന ഇടുക്കി കഞ്ഞിക്കുഴി വില്ലേജിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയത് ഇടതു സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ്. കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറുടെ മേല്‍നോട്ടത്തിൽ നടപടിക്രമങ്ങള്‍ പാലിച്ച് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയായിരുന്നു പട്ടയവിതരണം. ഉദ്യോഗസ്ഥതല വീഴ്ച പരിശോധിക്കാനെന്ന പേരിലെ അന്വേഷണ മറവില്‍ പട്ടയം പരിശോധിക്കാന്‍ നീക്കമുണ്ടായാല്‍ എതിർക്കുമെന്നും നേതാക്കള്‍ പ്രസ്താവനയിൽ പറഞ്ഞു. യൂനിറ്റ് രൂപവത്​കരിച്ചു മറയൂർ: മറയൂരിലും കാന്തല്ലൂരിലുമായി പ്രവർത്തിക്കുന്ന ഹോട്ടൽ, റസ്​റ്റാറന്‍റുകളെ ഉൾപ്പെടുത്തി മറയൂർ യൂനിറ്റ് രൂപവത്​കരിച്ചു. പ്രസിഡന്‍റായി സി. ചാർലസിനെയും സെക്രട്ടറിയായി കാൽവിൻ ബിജുവിനെയും ട്രഷററായി അലൻ ജോസിനെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, വർക്കിങ് പ്രസിഡന്‍റ്​ എം.എൻ. ബാബു, ജില്ല വൈസ് പ്രസിഡന്‍റ്​ സന്തോഷ് പാൽക്കോ, ടി.ജെ. മനോഹരൻ, കട്ടപ്പന യൂനിറ്റ് പ്രസിഡൻറ് സജീന്ദ്രൻ, മൂന്നാർ യൂനിറ്റ് പ്രസിഡന്‍റ്​ അലിക്കുഞ്ഞ്​ എന്നിവർ പങ്കെടുത്തു. കോടതി ഉത്തരവ് തിരുത്താൻ സര്‍ക്കാറുകള്‍ ഇടപെടണം -കേരള കോണ്‍ഗ്രസ് നെടുങ്കണ്ടം: വനാതിര്‍ത്തികളോട്​ ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പരിസ്ഥിതിലോല മേഖലയാണെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തി ജനങ്ങളുടെ ആശങ്ക അകറ്റാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ്​ നടപ്പായാല്‍ ജില്ലയിലെ ജനവാസത്തെ പൂർണമായും ബാധിക്കും. പല പട്ടണങ്ങളും ഇല്ലാതാവുകയും ചെയ്യും. ഉത്തരവ് പിന്‍വലിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മർദം ചെലുത്തണമെന്നും എല്ലാ പഞ്ചായത്തിലും ഭരണസമിതികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ബേബി പതിപ്പള്ളി, എം.ജെ. കുര്യന്‍, ഒ.ടി. ജോണ്‍, സിബി കൊച്ചുവള്ളാട്ട്, എന്‍.ജെ. ചാക്കോ, പി.പി. ജോയി, ഒ.എസ്. ജോസഫ്, സെബാസ്റ്റ്യന്‍ പേഴുംമൂട്ടില്‍, തങ്കച്ചന്‍ വള്ളലാമറ്റം, പ്രകാശ്, സി.ജി. ഗിരീഷ്, തോമസ് കടുവത്താഴെ, ഡെയ്‌സി ജോയി, സിസിലി, ജോസ് കണ്ടത്തിന്‍കര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.