ബോർഡർ സോൺ രൂപവത്​കരിച്ചു

നെടുങ്കണ്ടം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ കേരള-തമിഴ്നാട് . ദേവികുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ്​. മുജീബ്‌ ഉദ്​ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി ചേറ്റുകുഴിയിൽനിന്ന്​ ആരംഭിച്ച വാഹനജാഥ കമ്പംമെട്ടിൽ സമാപിച്ചു. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള അനധികൃത ടാക്സി സർവിസുകൾ കണ്ടെത്തി നിയമത്തിന്​ മുന്നിൽ കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി രാജേഷ് ചേർത്തല മുഖ്യപ്രഭാഷണം നടത്തി. പീരുമേട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. അനിൽ കുമാർ, എ.എം.വിമാരായ ഡി. ഉല്ലാസ്, ജിനു ജേക്കബ്, കെ.ടി.ഡി.ഒ സംസ്ഥാന സെക്രട്ടറി ബാഹുലേയൻ, കുഞ്ഞുമോൻ ആലുവ, ബിജു അടിമാലി, ജില്ല സെക്രട്ടറി ബിജു സേനാപതി, അരുൺ അടിമാലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.