കുടയത്തൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കോളപ്ര പമ്പ് ഹൗസിലെ കിണറ്റിൽ അടിഞ്ഞുകൂടിയ മാലിന്യം സ്കൂബ ടീം എത്തി നീക്കം ചെയ്തു. പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യം അടിഞ്ഞുകൂടിയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു. ജില്ലയിലെതന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ് ഇത്. കരിമണ്ണൂർ, ഉടുമ്പന്നൂർ, കാളിയാർ, വണ്ണപ്പുറം, ആലക്കോട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തുന്നത് ഈ കിണറിൽനിന്നാണ്. പമ്പ് ഹൗസിന് അടിയിലുള്ള ഈ കിണറിന് 14 അടിയലധികം താഴ്ചയുണ്ട്. ആഴം കൂടുതൽ ഉള്ളതിനാൽ ഓക്സിജൻെറ സഹായത്തോടെ മാത്രമേ കിണറ്റിൽ ഇറങ്ങാൻ സാധിക്കൂ. തുടർന്ന് തൊടുപുഴ ഫയർഫോഴ്സിൻെറ സഹായം തേടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ എത്തിയ സംഘം ഏറെനേരം പരിശ്രമിച്ചാണ് മാലിന്യം നീക്കിയത്. സ്കൂബ ടീമിനെ നെറ്റിൽ ഇരുത്തി ആഴത്തിലേക്ക് ഇറക്കിയാണ് മാലിന്യം കരക്ക് എത്തിച്ചത്. ജില്ല ഫയർ ഓഫിസർ റജി വി.കുര്യാക്കോസിൻെറ നിർദേശപ്രകാരമാണ് സ്കൂബ ടീം അംഗങ്ങൾ മാലിന്യം നീക്കാൻ എത്തിയത്. സ്കൂബ ടീം അംഗങ്ങളായ ടി.കെ. വിവേക്, കെ.എൻ. നാസർ, കെ.എ. ജാഫർഖാൻ, ഡി. മനോജ് കുമാർ, എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. tdl mltm കുടിവെള്ള കിണറ്റിലെ മാലിന്യം നീക്കുന്ന സ്കൂബ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.