തോട്ടം മേഖലയിൽ വീണ്ടും പുലി പശുവിനെ കൊന്നു

മൂന്നാർ: . കണ്ണൻ ദേവൻ കമ്പനിയുടെ കടലാർ ഈസ്​റ്റ്​ ഡിവിഷനിലാണ് പുലി പശുവിനെ കൊന്നത്. മൂന്നാർ മേഖലയിലെ തോട്ടങ്ങളിൽ വന്യജീവി സാന്നിധ്യം വർധിച്ചുവരുന്നത് പതിവായി. ഏറ്റവുമൊടുവിൽ കടലാർ എസ്​റ്റേറ്റിലെ ഈസ്​റ്റ്​ ഡിവിഷനിലെ പളനി സാമിയുടെ പശുവിനെയാണ് പുലി പിടിച്ചത്. ഞായറാഴ്ച പകൽ രണ്ട് പുലികളെ തൊഴിലാളികൾ കണ്ടിരുന്നു. അതിനുശേഷമാണ് തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ ചത്തനിലയിൽ കണ്ടത്. പശുവി​ൻെറ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ചിരുന്നു. വന്യജീവി ശല്യം പതിവായതോടെ പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന ക്ഷീരകർഷകർ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.