ശമ്പളമില്ല; വാച്ചര്‍മാര്‍ ദുരിതത്തില്‍

അടിമാലി: നേര്യമംഗലം റേഞ്ചിലെ താൽക്കാലിക വാച്ചർമാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കൃഷിയിടങ്ങളില്‍ കാട്ടനകള്‍ ഇറങ്ങുന്നത്​ തടയുന്നതടക്കം ദുഷ്‌കരമായ ജോലിചെയ്യുന്ന വാച്ചര്‍മാരാണ് ശമ്പളം ലഭിക്കാത്തത് മൂലം ദുരിതത്തിലായത്. ആറുമാസത്തിലേറെയായി നേര്യമംഗലം റേഞ്ചില്‍ റേഞ്ച്​ ഓഫിസറില്ല. അടിമാലി റേഞ്ച്​ ഓഫിസര്‍ക്കായിരുന്നു ചുമതല. മരംവെട്ടുമായി ബന്ധപ്പെട്ട് അടിമാലി റേഞ്ച്​ ഓഫിസറെ സ്ഥലം മാറ്റിയതോടെ അടിമാലിക്കും നേര്യമംഗലത്തിനും പുതിയ റേഞ്ച്​ ഓഫിസര്‍മാര്‍ എത്തി. എന്നാല്‍, നേര്യമംഗലം റേഞ്ച്​ ഓഫിസർ അവധിയിൽ പോയതോടെ താൽക്കാലിക വാച്ചര്‍മാരുടെ ശമ്പളം ഉൾപ്പെടെ മുടങ്ങിയെന്നാണ് പരാതി. അടിമാലി റേഞ്ച് ഓഫിസര്‍ക്ക് വീണ്ടും ചുമതല നൽകിയിട്ടുണ്ടെങ്കിലും പല ദൈനംദിന ജോലികളും അവതാളത്തിലാ​ണെന്നും ഇതാണ് താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ കാരണമെന്നുമാണ് പറയുന്നത്​. മൂന്നാര്‍ ഡിവിഷന് കീഴിലാണ് നേര്യമംഗലം റേഞ്ച്. വീട്ടില്‍നിന്ന് ഫോറസ്​റ്റ്​ സ്​റ്റേഷനിലേക്കും തുടര്‍ന്ന് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ പോകാനാവശ്യമായ യാത്രാ ചെലവുപോലും ഇല്ലാതെ ഏറെ ബുദ്ധിമുട്ടുകയാണെന്ന്​ വാച്ചര്‍മാര്‍ പറയുന്നു. കോവിഡ് മൂലമുള്ള വലിയ പ്രതിസന്ധി മറ്റ് തൊഴില്‍തേടി പോകുന്നതിന് ഇവര്‍ക്ക് തടസ്സമായി മാറുകയും ചെയ്യുന്നു. അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.